Type Here to Get Search Results !

Bottom Ad

എ.ടി.എം കവര്‍ച്ചക്കേസിലെ റുമാനിയന്‍ പ്രതിക്ക് വേണ്ടി ഗോവിന്ദച്ചാമിയുടെ വക്കീല്‍ ഹാജരായി



തിരുവനന്തപുരം (www.evisionnews.in): കോളിളക്കം സൃഷ്ടിച്ച തലസ്ഥാനത്തെ എ.ടി.എം. കവര്‍ച്ചക്കേസിലെ പ്രതി റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനുവേണ്ടി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഹാജരായി. പ്രതിക്കുവേണ്ടി ഹാജരായ ആളൂര്‍ ജാമ്യഹര്‍ജിയും നല്‍കി. ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വാദംകേള്‍ക്കും. 

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനാണ് ആളൂര്‍. ജിഷ വധക്കേസിലെ പ്രതി അമറുള്‍ ഇസ്ലാമിനു വേണ്ടിയും ഇദ്ദേഹം ഹാജരായിരുന്നു. മുമ്പ് ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനുവേണ്ടി ഹാജരാകാന്‍ ആളൂര്‍ തിരുവനന്തപുരത്തെ കോടതിയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബണ്ടിചോറിനുവേണ്ടി ഹാജരാകാതെ ആളൂര്‍ മടങ്ങിയിരുന്നു. ഗബ്രിയേലിനെ കൂടാതെ ക്രിസ്ത്യന്‍ വിക്ടര്‍ കോണ്‍സ്റ്റാന്റില്‍, ബോഗ്ദീന്‍ ഫ്ളോറിയന്‍ എന്നീ റുമാനിയക്കാരാണ് കേസിലെ മറ്റ് പ്രതികള്‍. എ.ടി.എം. കൗണ്ടറുകളില്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരം ശേഖരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.


Keywords: Kerala-news-rumanian-b.a alur-atm
Tags

Post a Comment

0 Comments

Top Post Ad

Below Post Ad