ഉപ്പള (www.evisionnews.in): തോട്ടത്തില്‍ നിന്ന് വീട്ടിലെത്തിക്കുന്നതിനിടെ കയറൂരി ഓടിയ പശുവിനെ പിന്തുടരുന്നതിനിടെ യുവാവ് കുളത്തില്‍വീണ് മരിച്ചു. ഉപ്പള സോങ്കാലിലെ അബ്ബാസിന്റെ മകന്‍ അമീര്‍ എന്ന അന്‍വറാ (35)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന യുവാവ് വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും അമീറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമീര്‍ കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ്: ഖദീജ. അന്‍വര്‍ സാദിഖ് സഹോദരനാണ്.

Post a Comment
0 Comments