Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ സി.പി.എം ഹര്‍ത്താല്‍ തുടങ്ങി: വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു


കണ്ണൂര്‍ (www.evisionnews.in): ലോക്കല്‍ കമ്മിറ്റിയംഗം മോഹനന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം കണ്ണൂരിലും മാഹിയിലുമടക്കം കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും ഓടുന്നുണ്ട്. അതേസമയം തുടര്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. അക്രമ സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലാണ് ജില്ലയിലുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് കൂത്തുപറമ്പ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ അദ്ദേഹം ജോലി ചെയ്തിരുന്ന ഷാപ്പില്‍ കയറി ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. ഓംനി വാനില്‍ എത്തിയ എട്ടംഗ സംഘമാണ് മോഹനനെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനേയും ഷാപ്പില്‍ കയറി വെട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മോഹനന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങും. വിവിധ കേന്ദ്രങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


Keywords; Kannur-news-harthal-cpm

Tags

Post a Comment

0 Comments

Top Post Ad

Below Post Ad