ചട്ടഞ്ചാല്‍ (www.evisionnews.in): പൊയിനാച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ട് തകര്‍ത്ത് രണ്ടു ലക്ഷം രൂപ കവര്‍ന്നു. പൊയ്‌നാച്ചി ടൗണിലെ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്.
സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടണസംഘം അകത്തുകടന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, എസ്.ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചുവരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragods-news-poinachi-theft

Post a Comment
0 Comments