Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ഓമ്‌നിവാന്‍ തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ ഓമ്‌നിവാന്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. ചുക്കിനടുക്കയിലെ കുഞ്ഞിരാമന്‍ (58), ഭാര്യാ ശീലാവതി (52), മകന്‍ നവീന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെ കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലാണ് അപകടം. റോഡില്‍ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ട് ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഓമ്നി വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad