Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ മെഹബൂബ് തിയേറ്ററടക്കം അഗ്‌നിസുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങളുടെ റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്‌സ് ഡി.ജി.പി

കാസര്‍കോട് (www.evisionnews.in): നഗരമധ്യത്തിലെ മെഹബൂബ് തിയേറ്റര്‍ കോംപ്ലക്‌സ് അടക്കം അഗ്നിസുരക്ഷാ സംവിധാനമില്ലാത്ത കാസര്‍കോട്ടെ ബഹുനില കെട്ടിടങ്ങളെ സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഡി.ജി.പി കെ ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.ജി.പിയുടെ സന്ദേശം ലഭിച്ചതായി കാസര്‍കോട് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കാസര്‍കോട്ടെ ജനങ്ങള്‍ തിങ്ങിക്കൂടുന്ന തിയേറ്ററുകളിലടക്കം അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇവിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. 

മെഹബൂബ് തിയേറ്ററിന് പുറമെ നഗരത്തിലെ രണ്ടു ബീര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍, പുതിയ ബസ്റ്റാന്റ് പരിസരത്തെ ലോഡ്ജുകള്‍, മൂന്ന് ആശുപത്രികള്‍, ഗവ. ജനറല്‍ (www.evisionnews.in)ആശുപത്രി. കെഎസ്ആര്‍ടിസി തുളുനാട് കോംപ്ലക്‌സ് എന്നിവിടങ്ങളിലും അഗ്നിസുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നോട്ടീസ് നല്‍കുമ്പോഴൊക്കെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് ഫയര്‍ഫോഴ്‌സിന്റെ ആവശ്യം കെട്ടിട ഉടമകള്‍ നിരാകരിക്കുകയാണ് പതിവ്. ഏറ്റവും ഒടുവില്‍ മെഹബൂബ് തിയേറ്ററില്‍ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് കാണിച്ച് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് മറികടക്കാന്‍ ഭരണകക്ഷി (www.evisionnews.in)നേതാക്കളെ സ്വാധീനിച്ച് തദ്ദേശഭരണ മന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് താല്‍ക്കാലികമായി സ്റ്റേ വാങ്ങുകയായിരുന്നു തീയേറ്റര്‍ ഉടമ ചെയ്തത്.

അതിനിടെ വ്യാഴാഴ്ച കോഴിക്കോട്ട് നിന്നെത്തിയ മുനിസിപ്പാല്‍ വകുപ്പിന്റെ റീജ്യണല്‍ ജോ. ഡയറക്ടര്‍ ആര്‍. ലാലു മെഹബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. തിയേറ്റര്‍ നടത്തിപ്പില്‍ ചില പാകപ്പിഴകള്‍ ഉണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആര്‍. ലാലു ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.


Keywords: Kasaragod-news-fire-and-safty-building-dgp

Post a Comment

0 Comments

Top Post Ad

Below Post Ad