കോഴിക്കോട് (www.evisionnews.in): രാജ്യത്തിനെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രസംഗിച്ചെന്ന പരാതിയില്‍ സലഫി നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. 2014ല്‍ കാരപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് കാസര്‍കോട് ജില്ലാ ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കി പരാതിയിലാണ് ചേവായൂര്‍ കൊടിനില പറമ്പിലെ ഷംസുദ്ദീന്‍ പാലത്തിനെതിരെ നടക്കാവ് പോലീസ് യുഎപിഎ ചുമത്തിയത്. കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു. കാരപ്പറമ്പല്‍ ഷംസുദ്ദീന്‍ നടത്തിയ രണ്ടു പ്രസംഗങ്ങളുടെ സിഡി പരിശോധിച്ച പോലീസ് ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Keywords:Kozikkod-kasaragod-news-uapa

Post a Comment
0 Comments