കാഞ്ഞങ്ങാട്:(www.evisionnews.in) അതിഞ്ഞാലിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച. അതിഞ്ഞാല്‍ മഠത്തില്‍ ഹൗസിലെ ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച്ച രാത്രി കട പൂട്ടി പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേശവലിപ്പിലുണ്ടായിരുന്ന 25,000 ത്തോളം രൂപ മോഷണം പോയതായി വ്യക്തമായി.
അതേസമയം കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഹസൈനാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു. പൊയ്‌നാച്ചിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലും കഴിഞ്ഞ ദിവസം സമാനമായ കവര്‍ച്ച നടന്നിരുന്നു.

Post a Comment
0 Comments