Type Here to Get Search Results !

Bottom Ad

ബൈക്കുമോഷണം ബംബ്രാണയിലെ ഡബ്ബി രവി പിടിയില്‍


 കുമ്പള: (www.evisionnews.in)ബൈക്കുമോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ടൗണിലെ ഓട്ടോ ഡ്രൈവറും ബംബ്രാണ സ്വദേശിയുമായ രവീന്ദ്ര എന്ന ഡബ്ബി രവി (23)യെ ആണ് കുമ്പള എസ്.ഐ മെല്‍വിന്‍ ജോസ്, പൊലീസുകാരായ പ്രജീഷ് ഗോപാല്‍, പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിയായ ബദ്രിയ്യ നഗറിലെ മൊയ്തീന്‍ ഷംസീര്‍ എന്നയാളെ കഴിഞ്ഞ ദിവസം ശാന്തിപ്പള്ളയില്‍ വച്ച് അറസ്റ്റു ചെയ്തിരുന്നു. 

മോഷ്ടിച്ച ബൈക്കിന്റെ നിറം മാറ്റിയും വ്യാജ നമ്പര്‍ ഘടിപ്പിച്ചുമാണ് ബൈക്കോടിച്ചിരുന്നത്. ഷംസീറിനെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു മറ്റൊരു ബൈക്ക് കവര്‍ന്നിരുന്നുവെന്നും ഷംസീര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രവിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.

keywords : bike-theft-babmarana-ravi-police

Post a Comment

0 Comments

Top Post Ad

Below Post Ad