Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും


കുണ്ടംകുഴി (www.evisionnews.in): കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും. കുണ്ടംകുഴി മുഹ്‌യദ്ദീന്‍ പള്ളിക്കടുത്തെ കുണ്ടംകുഴിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ള സുമംഗലി ജ്വല്ലറിയില്‍ തിങ്കളാഴ്ചയാണ് ഷര്‍ട്ടര്‍ കുത്തിതുറന്ന് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് കവര്‍ച്ച നടന്ന സംഭവം ശ്രദ്ധയില്‍പെടുന്നത്. 

ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വിവരമറിഞ്ഞ് ആദൂര്‍ സി.ഐ സി.ബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊത്തം 14 ലക്ഷം രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.


Keywords: Kasargod-kundamkuzi-news-gold-monday-theft

Post a Comment

0 Comments

Top Post Ad

Below Post Ad