കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റായി കെ.എം ഹാരിസിനെയും ജനറല്‍ സെക്രട്ടറിയായി എ.എസ് ഷംസുദ്ദീനെയും ട്രഷററായി ഹസൈനാര്‍ ഹാജി തളങ്കരയെയും തെരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.എം മുനീര്‍, ടി.എ ഷാഫി, അബു കാസര്‍കോട്, ടി.എം മഹ്മൂദ്, ടി.എ മുഹമ്മദ് കുഞ്ഞി, ടി.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു. മറ്റു ഭാരവാഹികള്‍: അഡ്വ. വി.എം. മുനീര്‍, ഉസ്മാന്‍ കടവത്ത് (വൈസ് പ്രസി.), ടി.എം. അബ്ദുല്‍ റഹ്മാന്‍, ബിലാല്‍ കുണ്ടില്‍ (ജോ. സെക്ര).
Keywords: kasaragod-national-sports-general-body
Post a Comment
0 Comments