നാഗ്പൂര്‍ (www.evisionnews.in): മനുഷ്യന്റെ ജീവനെടുത്തുള്ള ഗോ സംരക്ഷണം വേണ്ടെന്ന ആഹ്വാനവുമായി ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത്. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ വിജയദശമി പ്രഭാഷണത്തിലാണ് മോഹന്‍ ഭഗവത് വഴിവിട്ട ഗോ സംരക്ഷണത്തെ തുറന്നെതിര്‍ത്തത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാരുകാര്‍ രാജ്യത്ത് നടപ്പാക്കുന്ന മതഫാസിസത്തെതിനെതിരെ ദേശമെങ്ങും ആര്‍എസ്എസിനെതിരെ ജനം തിരിഞ്ഞപ്പോഴാണ് മോഹന്‍ഭാഗവത് നിയമം ലംഘിച്ചുള്ള ഗോ സംരക്ഷണത്തെ അപലപിച്ചത്.
യുപിയിലെ ദാദ്രിമുതല്‍ ദക്ഷിണ കര്‍ണാടക വരെ സംഘപരിവാറുകാര്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ കിരാതമായ അക്രമമാണ് അന്യമതസ്തര്‍ക്കെതിരെ അഴിച്ചുവിട്ടത്. ഏറ്റവുമൊടുവില്‍ കര്‍ണാടക ഉഡുപ്പി ജില്ലയില്‍ പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുകായയിരുന്ന ക്ഷീര കര്‍ഷകനായ ബിജെപി പ്രവര്‍ത്തകനെ ബജ് രംഗദളുകാര്‍ വെട്ടിക്കൊന്ന സംഭവവും ആര്‍എസ്എസിന്റെ കണ്ണുതുറപ്പിക്കാന്‍ വഴിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മോഹന്‍ഭാഗവത് കളംമാറ്റിച്ചവിട്ടി വിജയദശമി സന്ദേശം നടത്തിയത്.
Keywords: national-news-rss-leader-nagpur

Post a Comment
0 Comments