Type Here to Get Search Results !

Bottom Ad

അപകീര്‍ത്തി പ്രചാരണം മാധ്യമങ്ങള്‍ക്കെതിരെ ചന്ദ്രിക നിയമ നടപടിക്ക്



കോഴിക്കോട്:(www.evisionnews.in) ചന്ദ്രിക ദിനപത്രത്തിനും മുസ്‌ലിം ലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ ചന്ദ്രിക നിയമ നടപടിക്ക്.

ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനം വില്‍പ്പന നടത്തുന്നതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി അറിയിച്ചു. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിന്റെ ഏതെങ്കിലുമൊരു യോഗത്തിലോ, മുസ്‌ലിം ലീഗിന്റെ ഏതെങ്കിലും സമിതികളിലോ ഇന്നോളം ഒരാളും പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും കമ്പനി ആരോപിച്ചു. ഇത് ചന്ദ്രിക വായനക്കാരെയും വരിക്കാരെയും അഭ്യുദയകാംക്ഷികളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ ആസൂത്രിതമായി മെനഞ്ഞെടുത്തതാണെന്നും അവര്‍ ആരോപിച്ചു.

ഏത് മാധ്യമസ്ഥാപനത്തിലുമെന്ന പോലെ ചന്ദ്രികയിലുമുള്ള ജീവനക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവപൂര്‍വമായ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി




Post a Comment

0 Comments

Top Post Ad

Below Post Ad