Type Here to Get Search Results !

Bottom Ad

മോദി പ്രൈമിനിസ്റ്ററല്ല, പ്രൈം മോഡലാണ്, ട്വീറ്റ് ചെയ്തതു കൊണ്ട് നാട് നന്നാകില്ല: പരിഹാസവുമായി കനയ്യകുമാര്‍


തിരുവനന്തപുരം (www.evisionnews.in): നരേന്ദ്രമോദി ഇന്ത്യയുടെ പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്ന് പരിഹസിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ട്വീറ്റ് ചെയ്തതുകൊണ്ട് നാട് നന്നാകില്ല. സ്‌കില്‍ ഇന്ത്യയല്ല, കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതിയെന്നും കനയ്യകുമാര്‍ പരിഹസിച്ചു. എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമരക്ക് പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലും ഇടംകിട്ടിയതിലെ അപകടം തിരിച്ചറിയണം. മിന്നലാക്രമണത്തിന്റെ പേരില്‍ രാജ്യത്ത് രാഷ്ട്രീയക്കളി നടക്കുകയാണ്. പാക്ക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ പോലും രാഷ്ട്രീയം കളിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് യുദ്ധജ്വരം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കനയ്യ കുറ്റപ്പെടുത്തി.

മോദിയെ വിമര്‍ശിച്ചാല്‍ പാകിസ്താനില്‍ പോകണമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ന്നേക്കും. ഇപ്പോഴും രാജ്യത്ത് ഫാസിസം ഇല്ലെന്നാണ് ചിലര്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടിനെ പരോക്ഷമായി വിമര്‍ശിക്കാനും കനയ്യ മറന്നില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad