കാസര്‍കോട് (www.evisionnews.in): ഹൈദരാബാദില്‍ നടന്ന 62മത് ദേശീയ തൈക്കോണ്ട മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ മെഡല്‍ നേടി തിരിച്ചെത്തിയ ബോവിക്കാനം എ.യു.പി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥിനി ചന്ദനക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ അധ്യ പകരും പി.ടി.എ ഭാരവാഹികളും തേജസ് റസിഡന്‍ഷ്യല്‍ കോളനി ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കി.
പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, പി.ടി.എ. പ്രസിഡണ്ട് ഹംസതെക്കേപ്പളള, ജോണ്‍ മാസ്റ്റര്‍, ബി.സി കുമാരന്‍, ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ ഹൊളള, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍, സുകുമാരന്‍, ഉണ്ണികൃഷ്ണന്‍, ജയകൃഷ്ണന്‍, രാധാകൃഷ്ണന്‍, ജയ ചന്ദ്രന്‍ മാസ്റ്റര്‍, ഷരീഫ് മല്ലത്ത്, പ്രകാശന്‍, സാവിത്രി, ശാന്തിനി ദേവി, ശോഭന, മാധവന്‍ നമ്പ്യര്‍, ലീല സംബന്ധിച്ചു. തേജസ് കോളനിയിലെ മധു -നിഷ ദമ്പതികളുടെ മകളാണ് ചന്ദന.
Keywords: Kasaragod-news-railway-station-chandana-thaikondo-national-award-winner

Post a Comment
0 Comments