കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിലും പരിസരങ്ങളിലും അക്രമം തുടരുന്നു. ന്യൂമാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് ഉള്‍പ്പടെ രണ്ടു വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളും നശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. മോഹനനൊപ്പമുണ്ടായിരുന്ന അശോകനും അക്രമത്തില്‍ പരിക്കുണ്ട്. മുഖംമൂടി ധരിച്ചാണ് കൊലയാളി സംഘം എത്തിയത്. പരുക്കേറ്റ അശോകന്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment
0 Comments