കാഞ്ഞങ്ങാട്: (www.evisionnews.in) റോഡ് റോളര്‍ കയറി ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന ബംഗാള്‍ തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹൗളി ബിനോയാ (46)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ചിത്താരി ചാമുണ്ഡികുന്നിലാണ് അപകടമുണ്ടായത്. കെ.എസ്.ടി പി റോഡ് നിര്‍മാണത്തിനിടെ റോഡ് റോളര്‍ പിറകോട്ടെടുക്കുന്നതിനിടെ ബിനോയ് അടിയില്‍പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിനോയിയെ ഉടന്‍ കാഞ്ഞങ്ങാട് ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരു ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബംഗാളിലേക്ക് കൊണ്ടുപോകും.

Post a Comment
0 Comments