മംഗളൂരു (www.evisionnews.in): പണമ്പൂര്‍ ബീച്ചില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് കടലില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തളങ്കരയിലെ സനാഹില്‍ -ഫാത്തിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷബാനാ (രണ്ടര വയസ്)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അപകടം.
മാതാപിതാക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ എഞ്ചിന്‍ ഓഫാകുകയും തിരമാലകളില്‍പ്പെട്ട് ബോട്ട് മറിയുകയുമായിരുന്നു. ബോട്ടില്‍ എട്ടുപേരുണ്ടായിരുന്നു. കടലില്‍ വീണ മറ്റു ഏഴുപേരെയും ബീച്ചിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചിരുന്നു. എന്നാല്‍ ഷബാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തിരിച്ചിലുകള്‍ക്കൊടുവില്‍ കോസ്റ്റല്‍ ഗാര്‍ഡുമാര്‍ വിരിച്ച വലയില്‍ രാത്രി ഏഴു മണിയോടെ ഷബാന്റെ മൃതദേഹം കുടുങ്ങുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദുബൈയിലായിരുന്ന സനാഹില്‍ കുടുംബസമേതം മംഗളൂരു കൊടിബയലിലാണ് താമസം.
Keywords: Kasaragod-news-manglore

Post a Comment
0 Comments