Type Here to Get Search Results !

Bottom Ad

പെരിയ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന്റെ മുകളില്‍ കയറി കൂടിയൊഴിക്കപ്പെട്ടവരുടെ ആത്മഹത്യാ ഭീഷണി: ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി

എന്തും നേരിടാന്‍ ഫയര്‍ഫോഴ്‌സും പോലീസും


കാസര്‍കോട് (www.evisionnews.in): പെരിയയിലെ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന്റെ മുകളില്‍ കയറി പദ്ധതി പ്രദേശത്ത് നിന്ന് കൂടിയൊഴിക്കപ്പെട്ടവരുടെ ആത്മഹത്യാ ഭീഷണി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പതിനഞ്ച് കുടുംബങ്ങളിലെ പതിനഞ്ചു പേര്‍ പുതിയ അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലത്ത് നിന്ന് കുടിയൊഴിക്കപ്പെടുമ്പോള്‍ സര്‍വകലാശാലയും സര്‍ക്കാറും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, നിര്‍മാണത്തിലിരിക്കുന്ന പുതിയ കിടപ്പാടങ്ങളിലേക്ക് റോഡ് നിര്‍മിക്കുക, സര്‍വകലാശാലയില്‍ യോഗ്യതകള്‍ക്കനുസരിച്ച് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കി സമരം തുടരുന്നത്.


വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു കാമ്പസിലെത്തി. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ പോലീസും അഗ്നിശമന സേനയും വിദ്യാര്‍ത്ഥികളും ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളെ ബലമായി പിടിച്ചിറക്കാന്‍ പോലീസ് ശ്രമിച്ചാല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുമെന്നും സമരക്കാര്‍ വിളിച്ചുപറയുന്നുണ്ട്.



Keywords: Kasaragod-news-periya

Post a Comment

0 Comments

Top Post Ad

Below Post Ad