കാഞ്ഞങ്ങാട് (www.evisionnews.in): വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് വൈകിട്ടും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. നിലവില്‍ രാവിലെ മാത്രമെ ബസ് ഉണ്ടായിരുന്നുള്ളു. 2.55ന് കാഞ്ഞങ്ങാടു നിന്ന് പുറപ്പെട്ട് 4.15ന് പനത്തടിയിലും 4.50ന് റാണിപുരത്തുമെത്തുന്ന ബസ് അപ്പോള്‍ തന്നെ തിരിച്ചുപോകും. രാവിലെ എട്ടിന് കാഞ്ഞങ്ങാടുനിന്നും പുറപ്പെട്ട് 9.50ന് റാണിപുരത്തെത്തി തിരിച്ചുപോകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജനും, പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനനും മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പുതിയ ബസ് സര്‍വീസ് ആരംഭിച്ചത്. റാണിപുരം, പന്തിക്കാല്‍, നെല്ലിത്തോട്, പുളിങ്കൊച്ചി, പെരുതടി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ബസ് ഏറെ ഗുണകരമാകും. ആദ്യ സര്‍വീസിന് പനത്തടിയില്‍ നല്‍കിയ സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

Post a Comment
0 Comments