ഗാസിയബാദ് (www.evisionnews.in): കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന് സ്വന്തം ഭാര്യയെ കാഴ്ചവച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വായ്പയായി വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് (30) രണ്ടു മക്കളുടെ അമ്മയായ 26കാരിയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്.
സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവാദം നല്‍കുകയായിരുന്നു. സുഹൃത്തിന് വഴങ്ങിയില്ലെങ്കില്‍ സഹോദരന്മാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ്.
എന്നാല്‍ യുവതിയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചു. അതേസമയം യുവതിയെ പിഡീപ്പിച്ചതായി തിങ്കു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

Post a Comment
0 Comments