കുമ്പള (www.evisionnews.in): വിദ്യാനഗറില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ലോറി ടയറുകള്‍ ഇളക്കിയെടുത്ത് കുമ്പള ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട വിദ്യാനഗര്‍ സ്‌കൗട്ട് ഭവന്‍ സമീപത്തെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കുമ്പളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് ലോറി മോഷണം പോയകാര്യം അറിയുന്നത്. അന്വേഷിച്ച് വരുന്നതിനിടയില്‍ ടയറുകളെല്ലാം ഊരിയെടുത്ത നിലയില്‍ കുമ്പള ഷിറിയ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശ്രീധരന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments