മഞ്ചേശ്വരം (www.evisionnews.in): കണ്ണൂര്‍ -കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാമ്പസ് റെയ്ഡിന് മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ തുടക്കമായി. ഈമാസം 18ന് തൃശൂര്‍ അസ്മാബി കോളജില്‍ സമാപിക്കും.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലിം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, സവാദ് അംഗടിമൊഗര്‍, അഷ്‌റഫ് ബോവിക്കാനം, സൈഫുദ്ദീന്‍ അക്കര, റൗഫ് അബ്ദുല്‍ സഫ്‌വാന്‍, റഹീസ്, ഹരിത പ്രസിഡണ്ട് ഫരീദ സംസാരിച്ചു.
Post a Comment
0 Comments