സുള്ള്യ (www.evisionnews.in): ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സാന്നിധ്യവും ഭരണ പങ്കാളിത്തവുമാണ് കേരളത്തിലെ മുസ്ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ നിദാനമായതെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ. സുള്ള്യ മണ്ഡലം മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
രാജ്യത്തെ ഏതു സംസ്ഥനത്തെ എടുത്തുനോക്കിയാലും ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ പങ്ക് എടുത്തുപറയേണ്ടതാണെന്നും തങ്ങള്‍ പറഞ്ഞു. സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദക്ഷിണ കര്‍ണ്ണാടക ജില്ലാ സെക്രട്ടറി സിദ്ദീഖ് ബണ്ട്വാള്‍, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, ഹാഷിം അരിയില്‍, അബ്ദുല്‍ റസാഖ് അജ്ജാവര്‍, അബൂബക്കര്‍ പോപ്പി, നൗഷാദ് മലര്‍, സഫ്വാന്‍, ഹസൈനാര്‍ ഹാജി അഡ്ക്ക, സമദ് മന്‍ഡക്കോല്‍, സിദ്ദീഖ് അഡ്ക്ക, ശാഫി മടിക്കേരി പ്രസംഗിച്ചു.

Post a Comment
0 Comments