കണ്ണൂര്‍ (www.evisionnews.in): തലശ്ശേരിയില്‍ പോലീസ് സ്റ്റേഷനില്‍ പ്രതി മരിച്ച സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തലശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ ഫൈസല്‍, എ.എസ്.ഐമാരായ രാമചന്ദ്രന്‍, രമേശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പ്രതിക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയതിനാണ് മൂവര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മാരിമുത്തുവിനെയാണ് മൂന്നു ദിവസം മുമ്പ് സ്റ്റേഷനില്‍ മരിച്ചിലയില്‍ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. കവര്‍ച്ചാ ശ്രമത്തിനിടെ നാട്ടുകാരാണ് മാരിത്തുവിനെ പിടികൂടി പോലീസിന് കൈമാറിയത്. പൊലീസിന് കൈമാറും മുമ്പ് നാട്ടുകാര്‍ മാരിമുത്തുവിനെ മര്‍ദ്ദിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് പോലീസിന്റെ വിശദീകരണം.

Post a Comment
0 Comments