ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. അത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.
അഞ്ചു വര്‍ഷക്കാലത്തെ അഴിമതിവാഴ്ചയ്ക്ക് അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മേല്‍ നിഴല്‍വീഴ്ത്തിയ വിവാദങ്ങളാണ് മുഖ്യധാരാ ദൃശ്യഅച്ചടി മാധ്യമങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്നത്. വിവാദങ്ങളില്‍ ഉള്‍പ്പെട്ട മന്ത്രിയും നേതാക്കളും വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ തിരുത്താനും അവരെ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.
പ്രസ്തുത വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന് അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.

Post a Comment
0 Comments