Type Here to Get Search Results !

Bottom Ad

നവരാത്രിക്കിടയില്‍ കൊല്ലൂരില്‍ അലങ്കാര വിളക്ക് വീണ് കാസര്‍കോട് സ്വദേശികളടക്കം അഞ്ചുപേര്‍ക്ക് ഷോക്കേറ്റു

കൊല്ലൂര്‍ (www.evisionnews.in): നവരാത്രി ആഘോഷത്തിനിടെ അലങ്കാര വിളക്ക് തകര്‍ന്നു ദേഹത്ത് വീണ് കാസര്‍കോട് സ്വദേശിനികളടക്കം അഞ്ചു പേര്‍ക്ക് ഷോക്കേറ്റു. ചിപ്പി (27), കിരണ്‍ കമല്‍ (20), ഹര്‍ഷ (22), ശില്‍പ (25), രമ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടുപേര്‍ കര്‍ണാടക മാണ്ഡ്യ സ്വദേശികളാണ്. കനത്ത മഴക്കിടയിലാണ് അത്യാഹിതം. ദര്‍ശനത്തിന് കാത്തുനില്‍ക്കുന്നതിനിടെ വിളക്കുകള്‍ ഘടിപ്പിച്ച വിളക്കുകാലുകള്‍ തകര്‍ന്ന് ഷോക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കുന്താപുരത്തെ ചിന്മയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ ഭാഗത്ത് നിന്നുള്ളവരാണെന്നാണ് വിവരം. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് നവരാത്രി ആഘോഷിക്കാനായി ഇവര്‍ കൊല്ലൂരിലെത്തിയത്. സംഭവത്തില്‍ കൊല്ലൂര്‍ പോലീസ് കേസെടുത്തു.


Keywords: Kasaragod-news-manglore-electric-shock-injured-kollur-temple

Post a Comment

0 Comments

Top Post Ad

Below Post Ad