മംഗളൂരു (www.evisionnews.in): ഹിന്ദു ദൈവങ്ങളെ ഫേസ്ബുക്കിലൂടെ അവഹേളിച്ച സുള്ള്യ ബെള്ളാരെയിലെ യുവാവിനെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തു. ബഹ്‌റൈനിയില്‍ നിന്ന് മംഗളൂരുവിലിറങ്ങിയ ബെള്ളാരെ സ്വദേശി ഷാഫിയാണ് പിടിയിലായത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കട്ടീല്‍ ദുര്‍ഗാപരമേശ്വര ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്നാണ് കേസ്. ഫേസ് ബുക്ക് പോസ്റ്റിനെതിരെ ദക്ഷിണ കര്‍ണാടകയിലെ ഹിന്ദു സംഘടനകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഷാഫിക്കെതിരെ പോലീസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Keywords: Karnataka-news-sullya-man-manglore-airport-arrest

Post a Comment
0 Comments