നീലേശ്വരം (www.evisionnews.in): മലബാര്‍ സിമന്റ്സിന് വേണ്ടി കരിന്തളത്ത് ഖനനം പുനരാരംഭിക്കാനുള്ള വ്യവസായ വകുപ്പിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. മന്ത്രി ഇ.പി ജയരാജന്‍ വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രദേശത്ത് ഖനന നീക്കത്തിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അടക്കം നേരത്തെ രംഗത്തിറങ്ങിയിരുന്നു.
നാല് മാസം നീണ്ട ജനകീയ സമരത്തെ തുടര്‍ന്നാണ് കരിന്തളം തലയടുക്കത്ത് കെ.സി.സി.പി.എല്‍ ഘനി അടച്ച് പൂട്ടിയത്. ഇവിടെ പത്ത് വര്‍ഷമായി നടുന്ന വന്ന ലാറ്ററൈറ്റ് ഘനനം കടുത്ത പാരിസ്ഥിതിക പ്രശനങ്ങള്‍ക്കാണ് വഴി വെച്ചിരുന്നത്. മലബാര്‍ സിമന്റ്സില്‍ ഉല്‍പ്പാദനം തുടരാന്‍ കരിന്തളത്ത് നിന്നും ലാറ്ററൈറ്റ് ഖനനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിലപാടെടുത്തതാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സര്‍വകക്ഷി സമരസമിതിയെയും തൊഴിലാളി യൂണിയനുകളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് വ്യവസായ മന്ത്രി ചര്‍ച്ച നടത്തിയത്. പ്രദേശത്ത് ഖനനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ പ്രാദേശിക ഭരണസമിതി നിലയുറപ്പിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ യോഗത്തില്‍ തീരുമാനമായില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. ഖനനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലെന്ന നിലപാടില്‍ സമരസമിതി ഉള്‍പ്പെടെ ഉറച്ച് നില്‍ക്കുമ്പോള്‍ മലബാര്‍ സിമന്റ്സില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ദൗത്യം വ്യവസായ വകുപ്പിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.
Keywords: Kasaragod-news-karinthalam-mining-malabar-cement

Post a Comment
0 Comments