Type Here to Get Search Results !

Bottom Ad

വിവാഹ റാഗിംഗിനെതിരെ സാമൂഹിക സംഘടനകള്‍ രംഗത്ത് വരണം- എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


കാസര്‍കോട്: വിവാഹ റാഗിംഗിനെതിരെ സാമൂഹ്യ സംഘടനകള്‍  രംഗത്ത്  വരണമെന്ന്  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയണം. ഇതിനെതിരെ രംഗത്ത് വരേണ്ടത് സാമൂഹിക സംഘടനകളും യുവജന സംഘടനകളുമാണ.് യുവാക്കളുടെ ഇടയില്‍ കൃത്യമായ ബോധവത്ക്കരണം നടത്തുവാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കും. കല്ല്യാണ റാഗിങ് പോലെയുള്ള അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുവാന്‍ സംഘടനകള്‍ക്ക് സാധിക്കണം. ഈ സാമൂഹിക വിപത്തിനെതിരെ രാഷ്ട്രീയ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ബോധവത്ക്കരണം നടത്തുവാന്‍ മുന്നോട്ട് വരണമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആവശ്യപ്പെട്ടു.


Keywords-marriage-debt

Post a Comment

0 Comments

Top Post Ad

Below Post Ad