Type Here to Get Search Results !

Bottom Ad

ഉദുമ നേഴ്‌സിംഗ് കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പെരിയ (www.evisionnews.in): ഉദുമ ഗവ. നേഴ്‌സിംഗ് കോളജ് (സിമെറ്റ് കോളജ്) ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഉദുമയിലുള്ള കോളജ് ഹോസ്റ്റലിലെ മെസില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതേതുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി. അഞ്ചുവേരെ പെരിയ സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ രഞ്ജിത സെബാസ്റ്റ്യന്‍, മരിയ തോമസ്, അതുല്യ, ദീപ്തി, വി.ആര്‍ രശ്മി എന്നിവരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപ്പെട്ടത്. വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ആയിരിക്കാം ഭക്ഷ്യവിഷബാധയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad