കാസര്‍കോട് .(www.evisionnews.in)വിവാഹത്തിന്റെ പേരില്‍ നടക്കുന്ന തിന്മകള്‍ ഒഴിവാക്കപ്പെടണമെന്ന് എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി അഭിപ്രായപ്പെട്ടു.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ആര്‍ഭാടങ്ങളും അനാചാരങ്ങളും ഇന്ന് സമൂഹം നേരിടുന്ന പൊതു പ്രശ്ണമായി മാറിയിരിക്കുകയാണ്.ഇതിന്റെ ഉത്തര വാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ പറ്റില്ല.സാമൂഹികമായ ബോധവത്കരണം നടത്തി വിവാഹ അനാചാരങ്ങളെ ഇല്ലാതാക്കണം.
സാമൂഹിക-സാംസികാരിക-രാഷ്ട്രീയ സംഘടനകള്‍ ഈ വിഷയം ഏറ്റെടുക്കണം.വിവാഹം നടക്കുന്ന വീടുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും, ബോധവത്കരണങ്ങളിലൂടെയും കല്ല്യാണ റാഗിംങ് പോലെയുള്ള അനാചാരങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സാധിക്കുമെന്നും സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
keywords: keywords : marriage-debt-salahuden-ayyubi

Post a Comment
0 Comments