തൃശ്ശൂര്‍ (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. പരപ്പൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍, ഗംഗാധരന്‍, ഹംസ എന്നിവരാണ് മരിച്ചത്.
അമല ആശുപത്രിക്ക് മുന്നില്‍ ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. ഒമ്പത് പേര്‍ക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തില്‍ എത്തിയ ഇന്നോവയാണ് ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords; Kasargod-news-car-accident-three-died-nine-injured

Post a Comment
0 Comments