പനജി (www.evisionnews.in): പ്രമുഖ പെര്‍ഫ്യൂമറും സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഗുര്‍ഡെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഗോവയിലെ സംഗ്ലോദയിലുള്ള ഫ്ളാറ്റിലാണു മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. മുപ്പത്തൊമ്പതു വയസായിരുന്നു.
മോണിക്ക ബലാത്സംഗത്തിനു ശേഷം കൊലചെയ്യപ്പെട്ടിരിക്കാനാണു സാധ്യതയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൈയും കാലും കെട്ടിയിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. മോണിക്കയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവര്‍ നിരീക്ഷണത്തിലാണ്.
ഫ്ളാറ്റില്‍നിന്ന് എന്തെങ്കിലും കവര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്നറിയണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം കഴിയേണ്ടതുണ്ട്. ഇന്ത്യയിലെ മികച്ച പെര്‍ഫ്യൂമറാണ് മോണിക്ക. യൂറോപ്പിലും അമേരിക്കയിലും നിരവധി സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് മോണിക്കയുടെ ഫ്ളാറ്റിലെത്തിയ പോലീസാണു മൃതദേഹം കണ്ടെത്തിയത്.

Post a Comment
0 Comments