കാസര്‍കോട് (www.evisionnews.in): പുതിയ ബസ് സ്റ്റാന്റിന് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. പി.ബി ഗ്രൗണ്ടിന് സമീപമാണ് ശനിയാഴ്ച രാവിലെ എട്ടരമണിയോടെ 65 വയസ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കാക്കി പാന്റ്‌സും കാക്കിയില്‍ വെള്ള വരകളുള്ള ഷര്‍ട്ടുമാണ് വേഷം. പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment
0 Comments