കോഴിക്കോട്(www.evisionnews.in): മുത്വലാഖിന്റെയും ഏകസിവില്‍ കോഡിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മതനിയമ
ങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തരുത്. മുത്വലാഖിന്റെയും ഏകസിവില്‍ കോഡിന്റെയും കാര്യത്തില്‍ തദ്സ്ഥിതി തുടരണമെന്നും വിശ്വാസികളെ വേദനിപ്പിക്കുന്ന സമീപനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുതെന്നും കാന്തപുരം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാല്‍, ഇതില്‍ ഏത് മതത്തിന്റെ വിശ്വാസമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, സമസ്ത കേന്ദ്രനിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. ഏകസിവില്‍കോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം മുത്വലാഖിനെ എതിര്‍ത്ത് കേന്ദ്രം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്വലാഖ്, ബഹുഭാര്യത്വം എന്നീ ആചാരങ്ങള്‍ മതേതര സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അതിനോടു യോജിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

Post a Comment
0 Comments