കൊച്ചി (www.evisionnews.in): മന്ത്രി ഇ.പി ജയരാജന്‍ കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പില്‍ ബന്ധുനിയമനങ്ങളെ സംബന്ധിച്ച് വിവദം ശക്തമായി. ഇ.പി ജയരാജന്റെ സഹോദരീ ഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പില്‍ ജോലി നല്‍കിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നത്.
ഇതു കൂടാതെ ജയരാജന്റെ സഹോദരന്‍ റിട്ട. എസ്.ഐ ഇ.പി ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്റ് സിറാമിക്സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ബിരുദം മാത്രമാണ് ഇവരുടെ യോഗ്യത.
പി.കെ ശ്രീമതി എം.പിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ തലപ്പത്ത് നിയമിച്ച നിയമനം റദ്ദാക്കിയതിന് പിന്നാലെയാണ് ജയരാജന്റെ മറ്റു ബന്ധുക്കളുടെ നിയമന വിവരങ്ങളും പുറത്ത് വരുന്നത്.
സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച മന്ത്രി ഇ.പി. ജയരാജന്‍. തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലുമുണ്ടാവുമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് സുധീറിനെ നിയമിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സാധാരണ ഗതിയില്‍ മുന്‍പരിചയമുള്ളവരെയാണ് ഇത്തരം പദവികളില്‍ നിയമിക്കുകയെന്നും ഈ പ്രത്യേക നിയമനത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിനെ തുടര്‍ന്നായിരുന്നു സുധീര്‍ നമ്പ്യാരെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപനം ഉണ്ടായത്.

Post a Comment
0 Comments