കാഞ്ഞങ്ങാട് (www.evisionnews.in): ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് ജെ.സി.ബി കൊണ്ട് കുഴിയെടുക്കവെ ബി.എസ്.എന്‍.എല്ലിന്റെ കേബിള്‍ കേടുവരുത്തിയതിന് കരാറുകാരനെതിരെ പോലീസ് കേസെടുത്തു. അമ്പലത്തുകരക്കടുത്ത് പൂടംകല്ലടുക്കത്താണ് ഫോണ്‍ കേബിളുകള്‍ തകര്‍ന്നത്. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടുന്ന ജോലി കരാറെടുത്ത ചെങ്കള സ്വദേശി അബ്ദുള്ളക്കെതിരെയാണ് ടെലികോം ജെ.ടി.ഒ കൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. കേബിള്‍ നശിപ്പിച്ച് 30,000 രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. രണ്ടുമാസം മുമ്പാണ് സംഭവം. അന്ന് ഇതിന്റെ നഷ്ടം അടക്കാമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കിയെങ്കിലും ഉറപ്പുപാലിക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments