കാസര്‍കോട്.(www.evisionenws.in)വിവാഹ റാഗിങ്ങിനെതിരെ പുതു തലമുറ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാവാഹം ഇസ്ലാമിനെ സംബന്ധിച്ച് ഒരു സത്കര്‍മമാണ്. ഇസ്ലാം നിഷ്‌കര്‍ശിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ വിവാഹത്തിന് ദൈവാനുഗ്രഹമുണ്ടാവുകയുള്ളു.ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.ആധുനിക യുഗത്തില്‍, ബന്ധു- സൗഹൃദ് സ്വാധീനമുള്ളവര്‍ ആളുകളെ ക്ഷണിച്ച് മിതമായ രീതിയില്‍ ഭക്ഷണം കൊടുത്ത് വിവാഹം നടത്തുന്നതിന് വിലക്ക് കല്‍പിച്ചിട്ടില്ലെങ്കിലും വലിയ രീതിയില്‍ ആഘോഷമാക്കി വിവാഹം നടത്തുന്നത് ഇസ്ലാം മതത്തിന് നിരക്കാത്ത കാര്യമാണ്.വിനോദം എന്ന പേരില്‍ നടക്കുന്ന കല്ല്യാണ് റാഗിങ് വീട്ടുകാര്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കുവാന്‍ എല്ലാവരും തയ്യാറാവണം.
വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും കല്ല്യാണ റാഗിങ്ങിനെതിരെ പുതുതലമുറയാണ് രംഗത്ത് വരേണ്ടത്.കല്ല്യാണ റാഗിങ് ഇല്ലാതാക്കുവാന്‍ ഏതൊക്കെ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നകാര്യം പുതുതലമുറയില്‍ പെട്ടവര്‍തന്നെ ആലോചിച്ച് കണ്ടെത്തണമെന്നും എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
keywords : marriage-raging-mc-kamarudheen-debt-

Post a Comment
0 Comments