Type Here to Get Search Results !

Bottom Ad

അപകടം തുടര്‍ക്കഥയായിട്ടും പുലിമുട്ടിന്റെ അപാകത പരിഹരിക്കാന്‍ നടപടികളായില്ല: മത്സ്യതൊഴിലാളികള്‍ സമരത്തിലേക്ക്


കാസര്‍കോട് (www.evisionnews.in): അപകടം തുടര്‍ക്കഥയായിട്ടും കാസര്‍കോട് കസബ തുറമുഖത്തെപുലിമുട്ടിന്റെ അപാകത പരിഹരിക്കാന്‍ നടപടികളായില്ല. നാലു വര്‍ഷത്തിലേറെയായി നിര്‍മാണം തുടങ്ങിയ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടിലൂടെ ബോട്ടുകള്‍ക്കു കടന്നുപോകാന്‍ പ്രയാസമാകുന്നതോടൊപ്പം അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. ഒരു മാസത്തിനിടെ അഞ്ചോളം മത്സ്യബന്ധന ബോട്ടുകളാണ് ഇവിടെ അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ബോട്ടിനും എഞ്ചിനും അനുബന്ധ സാമഗ്രികള്‍ക്കുമടക്കം കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. 

പുലിമുട്ട് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയും ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെയായി പരിഹാരമായില്ലെന്നാണ് കാസര്‍കോട് കസബ ട്രോളിങ് ബോട്ട് യൂണിയന്‍ ആരോപിക്കുന്നത്. അതേസമയം തുറമുഖത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ മത്സ്യബന്ധന ബോട്ടിന്റെ കോഡ് മാറ്റില്ലെന്നും പുലിമുട്ടിന്റെ നിലവിലെ അവസ്ഥ മാറ്റി സ്ഥാപിക്കുന്നതിനായി സമരം ശക്തമാക്കുമെന്നും യൂണിയന്‍ പ്രസിഡണ്ട് കെ. മാധവന്‍ ഭണ്ഡാരവീട് അറിയിച്ചു.


Keywords: Kasaragod-news-accident-pulimutt-boat

Post a Comment

0 Comments

Top Post Ad

Below Post Ad