Type Here to Get Search Results !

Bottom Ad

വിവാഹം ആര്‍ഭാടവും ആഭാസവുമാക്കുന്നത് അവസാനിപ്പിക്കണം - അബൂബക്കര്‍ സാലൂദ് നിസാമി


കാസര്‍കോട് .(www.evisionnews.in) വിവാഹം ആര്‍ഭാടവും ആഭാസവുമാക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി അഭിപ്രായപ്പെട്ടു.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക വിധി പ്രകാരം വളരെ ലളിതമായ രീതിയില്‍ നടത്തേണ്ട ചടങ്ങാണ് വിവാഹം.ഇങ്ങനെ നടക്കുന്ന വിവാഹത്തിന് മാത്രമെ അഭിവൃദ്ധിയുണ്ടാവുകയുള്ളു.എന്നാല്‍ ഇതെല്ലാം വിസ്മരിച്ച് കൊണ്ട് വിവാഹത്തെ ആര്‍ഭാടവും ആഭാസവുമാക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്.ഇതിനെതിരെ ശക്തമായ ബോധവത്കരണം ആവശ്യമാണ്.നാട്ടിലെ പൗരപ്രമുഖരും മഹല്ല് കമ്മിറ്റി ഭാരവാഹികളും വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ നിയന്ത്രിക്കുവാന്‍ രംഗത്ത് വരണം.കല്ല്യാണ റാഗിങ് പോലുള്ള അനാചാരങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ അതൊരു സാമുഹിക വിപത്തായി പരിണമിക്കുമെന്നും അബൂബക്കര്‍ സാലൂദ് നിസാമി കൂട്ടിച്ചേര്‍ത്തു.

keywords : kasaragod-marriage-debt-aboobaker-salood-nizamy












Post a Comment

0 Comments

Top Post Ad

Below Post Ad