Type Here to Get Search Results !

Bottom Ad

ഓട്ടോകളുടെ സമാന്ത സര്‍വീസ്: കാഞ്ഞങ്ങാട്ടെ ബസുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു


കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോറിക്ഷകളുടെ നിയമവിരുദ്ധ സമാന്തര സര്‍വീസുകള്‍ക്കെതിരെ പോലീസും ആര്‍.ടി.ഒ അധികൃതരും കര്‍ശന നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓട്ടോകളുടെ സമാന്തര സര്‍വീസിനെതിരെ ഹൈക്കോടതിയും ആര്‍.ടി.എ ബോര്‍ഡും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. ഇതുമൂലം അനധികൃത ഓട്ടോ സര്‍വീസ് അധികരിച്ചിരിക്കുകയാണ്. 

ഇതോടെ സ്വകാര്യ ബസുകളാകള്‍ മിനിമം ചാര്‍ജ് പോലും ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രക്കാര്‍ക്കും വേണ്ടി മാത്രം സര്‍വീസ് നടത്തുകയാണെന്നും നികുതി അടക്കാന്‍ പോലും വരുമാനില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി വെക്കേണ്ടിവരുമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, വി.എം ശ്രീപതി, പി. സുകുമാരന്‍, എം. ഹസൈനാര്‍, ടി.പി കണ്ടക്കോരന്‍, ടി. ലക്ഷ്മണന്‍, പി.വി പത്മനാഭന്‍, കെ.വി രവി, മന്‍മദ് മോഹന്‍, എ. അബ്ദുല്‍ റഹിമാന്‍, ടി.വി മാധവന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad