Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ വാഹന ശവപ്പറമ്പിനെതിരെ കലക്ട്രേറ്റ് മാര്‍ച്ച് 19ന്


ചട്ടഞ്ചാല്‍ (www.evisionnews.in): വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ തള്ളിയിടുന്നതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി 19നു കലക്ടറേറ്റ് മാര്‍ച്ചും 18നു വിളംബര ജാഥയും നടത്താന്‍ യോഗം തീരുമാനിച്ചു. 

ചെയര്‍മാന്‍ നിസാര്‍ പാദൂര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദലി ബണ്ടിച്ചാല്‍, അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, സാദിഖ് ആലംപാടി, വാസു റിലാക്‌സ്, സിദ്ദീഖ് കുന്നാറ, അബു മാഹിനാബാദ്, കെ.സിദ്ദിഖ്, ഖാലിദ് പുത്തിരി, ലത്തീഫ് ബാടൂര്‍, സലാം ബാഡൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഖാദര്‍, ഷാഫി കണ്ണമ്പള്ളി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad