കാസര്‍കോട് (www.evisionnews.in): മയക്കുമരുന്ന് കലര്‍ന്ന സ്പ്രേയുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. തളങ്കര ബാങ്കോട്ടെ മുഹമ്മദ് ഹനീഫയാ (46)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണിലെ ഒരു കടയ്ക്ക് മുന്നില്‍ വെച്ചാണ് അറസ്റ്റ്. ഹനീഫയെ ചോദ്യം ചെയ്തു വരികയാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നു വില്‍പ്പന സജീവമായിട്ടുണ്ട്. ഒരാഴ്ചക്ക് മുമ്പ് നഗരത്തിലെ സ്‌കൂളിന് സമീപം കുട്ടികള്‍ക്ക് മയക്കു മരുന്നു കൈമാറുന്നതിനിടെ ഒരാള്‍ അറസ്റ്റിലായിരുന്നു.

Post a Comment
0 Comments