കാസര്‍കോട്: (www.evisionnews.in) കുടുംബകോടതി പുതിയ ബസ്റ്റാന്ഡിലെ വരാന്തയില്‍ യുവാവിന് കുത്തേറ്റു.പരിക്ക് ഗുരുതരമായതിനാൽ ഇയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം ചായ്യോത്ത് ചെട്ടിക്കോളനിയിലെ രാഘവന്റെ മകന്‍ രാജു (34) വിനാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ദയയുടെ സഹോദരന്‍ പ്രസാദാണ് കുത്തിയത് .കുത്തിയ ശേഷം ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പും രാജു അക്രമത്തിന് ഇരയായിട്ടുണ്ട്.

Post a Comment
0 Comments