Type Here to Get Search Results !

Bottom Ad

പെരുമ്പാവൂരില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊന്നു


കൊച്ചി (www.evisionnews.in): പെരുമ്പാവൂരില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊന്നു. പ്രളയക്കാട് കുലത്തൊടി വീട്ടില്‍ ഏലിയാമ്മ (71) യാണ് മരിച്ചത്. പൗലോസാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊലക്കു ശേഷം പൗലോസ് ഒളിവില്‍ പോയി. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലക്കു കാരണം വ്യക്തമല്ല. ഏലിയാമ്മയും മരുമകനും തമ്മില്‍ എന്തെങ്കിലും പൂര്‍വ വൈരാഗ്യം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പൗലോസിനെ കണ്ടെത്താന്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad