വളാഞ്ചേരി (www.evisionnews.in): ഏഴാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബന്ധുവായ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് നടക്കാവ് സ്വദേശി കൊളങ്ങരത്ത് മീത്തേല്‍ സുധീഷാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. പഠനകാര്യത്തില്‍ പുറകോട്ട് പോയതിനെ കുറിച്ച് കുട്ടിയോട് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് കേസ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്റ് ചെയ്തു.
Keywords; Kerala-malappuram-valanheri-news-harass-man-arrest
Keywords; Kerala-malappuram-valanheri-news-harass-man-arrest

Post a Comment
0 Comments