Type Here to Get Search Results !

Bottom Ad

മുള്ളേരിയയിൽ റബ്ബർതോട്ടം തൊഴിലാളി മരിച്ച നിലയിൽ

മുള്ളേരിയ:(www.evisionnews.in) കോഴിക്കോട്‌ തിരുവമ്പാടി സ്വദേശി ദേവസ്യയെ മുള്ളേരിയ ഗാഡിഗുഡ്ഡെ ചാക്കിത്തടിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു.
നാലു മാസം മുമ്പു മാര്‍ട്ടിന്‍ എന്നയാളുടെ റബ്ബര്‍ത്തോട്ടത്തില്‍ ജോലിക്കാരനായിരുന്നു. ചാക്കിത്തടിയിലെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഇന്നലെ രാവിലെ ബന്ധുക്കള്‍ ഫോണ്‍വിളിച്ചെങ്കിലും ഫോണ്‍ അറ്റന്റ്‌ ചെയ്യാതിരുന്നതിനെത്തുടര്‍ന്നു അയല്‍ക്കാരെ വിളിച്ചതിനെത്തുടര്‍ന്നാണ്‌ മരണവിവരമറിവായത്‌.മൃതദേഹം പരിയാരത്ത്‌ പോസ്റ്റുമോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ്‌ കാരണമെന്നു പറയുന്നു.
ഭാര്യ: എല്‍സമ്മ. മക്കള്‍: ജഫ്‌ന, ജെസ്സി, ജസ്‌മി, ജെസിന്‍.

keywords-mulleriya-rubberfarmer-death

Post a Comment

0 Comments

Top Post Ad

Below Post Ad