വിദ്യാനഗര്‍ (www.evisionnews.in) : മുത്തൂറ്റ് ചെര്‍ക്കള ബ്രാഞ്ചില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് വായ്പയെടുത്ത തെക്കില്‍ സ്വദേശിക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തെക്കിലിലെ ബാലകൃഷ്ണനെതിരെയാണ് കേസ്.
വള രൂപത്തിലാക്കിയ ഇരുമ്പില്‍ സ്വര്‍ണം പൂശിയാണ് മുത്തൂറ്റ് സ്ഥാപനത്തില്‍ പണയം വെച്ചത്. പരിശോധനക്ക് ശേഷം സ്വര്‍ണമാണെന്ന് അപ്രൈസര്‍ പറഞ്ഞതിനെത്തുടര്‍ന്ന് 18,000 രൂപ വായ്പ നല്‍കിയിരുന്നു. 2015 ഓഗസ്റ്റിലായിരുന്നു വ്യാജ സ്വര്‍ണം പണയം വെച്ചത്. ഓഡിറ്റിംഗ് നടത്തുമ്പോഴാണ് ബാങ്ക് അധികൃതര്‍ക്ക് ബാലകൃഷ്ണന്‍ പണയം വെച്ചത് വ്യാജ സ്വര്‍ണമാണെന്ന് തെളിഞ്ഞത്. ബാങ്ക് മാനേജര്‍ അജിത നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷിക്കുന്നു.
Keywords: muthoot-fake-gold-thekkil
Post a Comment
0 Comments