Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ ക്ഷേത്ര പൂജാരിയുടെ വീട് കൊള്ളയടിച്ച് 82 പവനും അരലക്ഷവും കവര്‍ന്നു.


മംഗളൂരു (www.evisionnews.in) :  ക്ഷേത്ര പൂജാരിയുടെ വീട് കൊള്ളയടിച്ച് 82 പവനും അരലക്ഷവും കവര്‍ന്നു.


 നഗരത്തിലെ ബജ്‌പെ പോലീസ് പരിധിയിലെ ഗിഡികരെയിലെ വീട്ടിലാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കവര്‍ച്ച നടത്തിയത്. പ്രസിദ്ധമായ കട്ടീല്‍ ദുര്‍ഗ പരമേശ്വരി ക്ഷേത്ര നടത്തിപ്പുകാരും, പാരമ്പര്യ പുരോഹിത കുടുംബാംഗവുമായ വാസുദേവ അസ്രണ്ണയുടെ വീട്ടിലാണ് നഗരത്തെ നടുക്കിയ വകര്‍ച്ച നടന്നത്.



 വാഹനത്തിലെത്തിയ എട്ടംഗ സംഘം തോക്കു ചൂണ്ടിയും വാള്‍ ചുഴറ്റി ഭീഷണിപ്പെടുത്തിയുമാണ് പണ്ടവും പണവും കവര്‍ന്നത്. വീട്ടില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പോലീസ് കമ്മീഷണര്‍ ചന്ദ്രശേഖര്‍ പൂജാരിയുടെ വീട്ടിലെത്തി. ബജ്‌പെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി നാഗരാജിന്റെ നേതൃത്വത്തില്‍ കേസന്വേഷണം തുടങ്ങി.




keywords: Manglore-house-roberry
Tags

Post a Comment

0 Comments

Top Post Ad

Below Post Ad